Personal

Feed Import (21 September 2017)

Sreedev
Sreedev
4 min read
നടനം





നിനക്കായി, നീയായി രചിച്ച നടനകലയിലെ ഒരുരംഗം മാത്രമാണ് ഞാൻ


എൻ്റെ ചുവടുകൾ പിഴച്ചിട്ടില്ല

ഓരോ നാദത്തിനും താളത്തിനും ഒത്തൊരുനാളമായി

എന്നെ മറന്നു ഞാൻ തിമിർത്താടി


രംഗം കഴിഞ്ഞു!!!!!


ഇനി വേദി ഒഴിയണം;ഒഴിഞ്ഞു.

ആടയും ചേലയും ആഴ്യിച്ചു നിസ്വനാകണം 

ഒരു സാധാരണ പ്രേക്ഷകന്ന്റെ ജിജ്ഞാസയോടെ, ബാക്കി രംഗം നോക്കി കാണണം

തിരശീല വിഴുന്നതിനൊപ്പം , ശിവനിൽ ലയിക്കണം

സ്വന്തം രംഗം ഏറ്റവും ഭംഗിയാക്കിയസംതൃപ്തിയോടെ ...



വാനപ്രസ്ഥത്തിനൊരുകുന്നരാമനോളം മനഃശുദ്ധില്ലനിരിക്കെ
വര്ഷാവര്ഷംഎരിതീയിൽ അമരാനൊരുകുന്ന രാവണനായേക്കാം ഒരുപക്ഷെ ....

Original link

Discussion (0 comments)

0 comments

No comments yet. Be the first!